എഫ്.സി.ആർ.എ. ഭേദഗതിക്ക് പിന്നാലെ പുതിയ വിവാദം; ക്രിസ്ത്യൻ ക്ഷേമ ബോർഡ് രൂപവത്കരണത്തിന് കേന്ദ്രനീക്കം

കേന്ദ്ര സർക്കാർ ദേശീയതലത്തിൽ ക്രിസ്ത്യൻ ക്ഷേമ ബോർഡ് രൂപവത്കരിക്കാനൊരുങ്ങുന്ന വാർത്തകൾ പുറത്തുവരുന്നത് ക്രൈസ്തവ സഭകൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ക്രൈസ്തവരെ സൂക്ഷ്മ ന്യൂനപക്ഷമായി പരിഗണിക്കാനും അവർക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇതുസംബന്ധിച്ച് വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് സംഘപരിവാർ ബന്ധമുള്ള എൻ.ജി.ഒ. വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇത് റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം.