പാൽവില ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ

സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാനുള്ള നീക്കവുമായി മിൽമ മുന്നോട്ട്. ലിറ്ററിന് 4 രൂപ വീതം വർദ്ധിപ്പിക്കണമെന്ന ശുപാർശ കഴിഞ്ഞ മാസം 20-ന് തന്നെ മിൽമ ഭരണസമിതി ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്ന് മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. വില നിശ്ചയിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായുള്ള സഹകരണം മുൻനിർത്തിയാണ് അനുമതി തേടിയതെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.



