പായസച്ചെമ്പിൽ വീണ് പൊള്ളലേറ്റു; ചികിത്സയിലിരിക്കെ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം ചേളാരിയിൽ വിവാഹ സൽക്കാരത്തിനിടെ പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ പത്തൂർ അയ്യപ്പൻ (60) അന്തരിച്ചു. താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്ച ബന്ധുവീട്ടിലെ വിവാഹത്തോടനുബന്ധിച്ച് പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

Related Articles

Back to top button