ചുവപ്പിലും മഞ്ഞയിലും വിസ്മയം തീർത്ത് പുതിയ തുമ്പി; കേരളത്തിന്റെ സ്വന്തം തുമ്പിക്ക് പേര് ‘ലൈറിയോതെമിസ് കേരളെൻസിസ്’

കോതമംഗലത്തെ വാരപ്പെട്ടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പിക്ക് കേരളത്തിന്റെ പേര് നൽകി ഗവേഷകർ ആദരവ് പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ പൈതൃകം മുൻനിർത്തി ‘ലൈറിയോതെമിസ് കേരളെൻസിസ്’ (Lyriothemis keralensis) എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ഏകദേശം 3 സെന്റീമീറ്റർ മാത്രം നീളമുള്ള ഈ കുഞ്ഞൻ തുമ്പികളിലെ ആൺ-പെൺ വ്യത്യാസം നിറങ്ങളിലൂടെ എളുപ്പത്തിൽ തിരിച്ചറിയാം.

ആൺ തുമ്പികൾ ചുവപ്പ് നിറത്തിൽ കറുത്ത പാടുകളോടു കൂടിയവയാണ്. പെൺ തുമ്പികൾക്ക് മഞ്ഞ നിറവും കറുത്ത പാടുകളുമാണുള്ളത്. ആൺ തുമ്പികളെ അപേക്ഷിച്ച് പെൺ തുമ്പികൾക്ക് അല്പം വണ്ണം കൂടുതലാണ്. ഡോ. ദത്തപ്രസാദ് സാവന്ത്‌, ഡോ. വിവേക് ചന്ദ്രൻ, രഞ്ജിത് ജേക്കബ് മാത്യൂസ്, ഡോ. കൃഷ്ണമേഘ് കുണ്ടെ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ‘ഇന്റർനാഷനൽ ജേണൽ ഓഫ് ഓഡോണറ്റോളജി’യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തിൽ നിലവിൽ നൂറ്റിയെൺപതിലധികം തുമ്പി ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൈവവൈവിധ്യ മേഖലയിൽ സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണ് ഈ പുതിയ കണ്ടെത്തൽ.

Related Articles

Back to top button