വായിക്കാതെ വിട്ടത് അവാസ്തവങ്ങൾ; നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണവുമായി ലോക് ഭവൻ

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി രാജ്ഭവൻ രംഗത്തെത്തി. പ്രസംഗത്തിൽ താൻ ഒഴിവാക്കിയ ഭാഗങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടിരുന്നുവെന്നും, ഇത് തിരുത്താൻ ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ഗവർണർ വ്യക്തമാക്കി.

ബില്ലുകൾ തടഞ്ഞുവെച്ചതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിട്ടു എന്ന പരാമർശം വസ്തുതാവിരുദ്ധമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രസംഗത്തിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായില്ല. പ്രസംഗത്തിന്റെ കരട് സർക്കാർ രാജ്ഭവനിൽ എത്തിച്ചത് അർദ്ധരാത്രിയിലായിരുന്നു. ഇത് പരിശോധിക്കാൻ മതിയായ സമയം ലഭിച്ചില്ല. കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെയുള്ള രൂക്ഷമായ വിമർശനങ്ങൾ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയ ഗവർണർ, സ്വന്തം നിലയിൽ ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.

ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചത് അസാധാരണമായ നടപടിയായി വിലയിരുത്തപ്പെടുന്നു. സ്പീക്കറും പ്രതിപക്ഷവും ഗവർണറുടെ നടപടിയെ വിമർശിച്ചു. നികുതി നയങ്ങളെയും തൊഴിലുറപ്പ് പദ്ധതിയേയും സംബന്ധിച്ച കേന്ദ്രവിമർശനങ്ങൾ ഗവർണർ വായിച്ചെങ്കിലും, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന്റെ പൂർണ്ണരൂപം അവതരിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല.

Related Articles

Back to top button