‘വീണാ ജോർജിന്റേത് മോണോ ആക്ട് പ്രകടനം’

കണ്ണൂരിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളിൽ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സ്കൂൾ കാലഘട്ടത്തിലെ മോണോ ആക്ട് വിജയിയുടെ മികവോടെയാണ് മന്ത്രി കണ്ണൂരിൽ അഭിനയിച്ചു തകർത്തതെന്ന് അദ്ദേഹം പരിഹസിച്ചു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കെ.എസ്.യു. പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ലെന്നും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button