കെ.ജി. സനൽകുമാർ ഇനി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിലവിലെ നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചു. ജുഡീഷ്യൽ സർവീസിലും ഭരണരംഗത്തും ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം.

2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാർ എൻറോൾ ചെയ്തത്. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Back to top button