‘ആനുകൂല്യങ്ങൾ കൈപ്പറ്റി, ജനങ്ങൾ പണി തന്നു’.. തോൽവിയുടെ കാരണം പഠിക്കുമെന്ന് എംഎം മണി

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തെക്കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവ് എം.എം. മണി രംഗത്ത്. ജനങ്ങൾ സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയെങ്കിലും, തിരികെ ‘പണി തന്നു’ എന്നാണ് അദ്ദേഹം വിലയിരുത്തിയത്. തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ വിശദമായി പഠിച്ച് തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. നാല് കോർപ്പറേഷനുകളിൽ യുഡിഎഫാണ് മുന്നിൽ. 86 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 82 ഇടത്തും, 941 ഗ്രാമപഞ്ചായത്തുകളിൽ 438 ഇടത്തും, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴിലും യുഡിഎഫിനാണ് നിലവിൽ ഭൂരിപക്ഷം.




