നിയമസഭയിലെ ബഹളം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

നിയമസഭാ സമ്മേളനത്തിനിടെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസെന്റ്, സനീഷ് കുമാർ ജോസഫ് എന്നീ ജനപ്രതിനിധികളെയാണ് സഭയുടെ നടപടിക്രമങ്ങളിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തിക്കൊണ്ട് സ്പീക്കർ ഉത്തരവിട്ടത്.

പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചു. റോജി എം ജോൺ, എം വിൻസന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്യണമെന്നും എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു.

Related Articles

Back to top button