മുഖ്യമന്ത്രി ഇന്ന് പാലക്കാട്, വി.ഡി സതീശന്‍റെ നൈറ്റ് റോഡ് ഷോ തലസ്ഥാനത്ത്

കേരളം വിധിയെഴുതാൻ ഇനി 12 നാള്‍ മാത്രം ബാക്കി നിൽക്കെ മുന്നണികളെല്ലാം പ്രചാരണ ആവേശത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും. നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളുണ്ട്. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. ഒറ്റപ്പാലത്ത് എന്ത് പറയുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ഡീൽ വിവാദം കത്തിനിൽക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.അതേസമയം, തലസ്ഥാനത്ത് വി.ഡി സതീശൻ പങ്കെടുക്കുന്ന യുഡിഎഫിന്‍റെ നൈറ്റ് റോഡ് ഷോ നടക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും



