കൂത്താട്ടുകുളം നഗരസഭ പിടിച്ച് യുഡിഎഫ്.. സിപിഎം വിമത കല രാജു നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു..
കൂത്താട്ടുകുളം നഗരസഭ ചെയർപഴ്സൻ തെരഞ്ഞെടുപ്പിൽ കല രാജു തിരഞ്ഞെടുക്കപ്പെട്ടു. മുൻ സിപിഎം പാർട്ടി അംഗമായിരുന്ന കല രാജു കോൺഗ്രസ് പാർട്ടി അംഗമായാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കലാ രാജു ഭരണം പിടിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.
മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ കലാരാജു പ്രതികരിച്ചു. മാസങ്ങൾക്ക് മുമ്പാണ് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കലാരാജു ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു. പിന്നീട് നടന്നത് നാടകീയ സംഭവങ്ങളാണ്.