പുല്ലരിയാനെത്തിയ സ്ത്രീ കണ്ടത് പ്രത്യേകതരം…തുറവൂരിലെ സ്വകാര്യ ബാങ്കിനുപിന്നിലെ പറമ്പിൽ…
ആലപ്പുഴയിലെ തുറവൂരിൽ കോടന്തുരുത്ത് പഞ്ചായത്തിന്റെ പരിധിയിലുളള വല്ലത്തോട്ട് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കാനറാ ബാങ്കിന് പിന്നിലെ ഒഴിഞ്ഞ പറമ്പിലാണ് ചെടികള്‍ കണ്ടെത്തിയത്. പുരയിടത്തില്‍ പുല്ലരിയാനെത്തിയ സ്ത്രീയാണ് പ്രത്യേകതരം ചെടി വളര്‍ന്നു നില്‍ക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍തന്നെ സമീപത്ത് താമസിക്കുന്ന കളമശ്ശേരി സ്റ്റേഷനിലെ എസ്.എച്ച്.ഒ. വിനുവിനെ ഇക്കാര്യം അറിയിച്ചു.
വിനു വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് സ്ഥലത്തെത്തുകയും എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥരെത്തി കഞ്ചാവ് ചെടി പറിച്ച് കൊണ്ടുപോയി. എവിടെനിന്നാണ് കഞ്ചാവുചെടി ഇവിടെ എത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.