ഗണേഷ് കുമാറിനോട് ക്ഷമിച്ചു, ആരോപണങ്ങൾ നൽകിയ ആഘാതം വലുത്; ആശ്വാസത്തോടെയാണ് അപ്പ മരിച്ചതെന്ന് മറിയ ഉമ്മൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജീവിതത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് മകൾ മറിയ ഉമ്മൻ. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ പ്രചാരണാർത്ഥം എത്തിയതായിരുന്നു അവർ. കെ.ബി ഗണേഷ് കുമാറിനെതിരായ വിഷയത്തിൽ, തന്റെ അമ്മ എല്ലാവരോടും ക്ഷമിച്ചുവെന്നും അതാണ് തങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നും മറിയ വ്യക്തമാക്കി. പക്ഷേ കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. പത്തനാപുരത്തെ ജനങ്ങൾ കാണുന്നുണ്ട്. പത്തനാപുരത്ത് യുഡിഎഫ് ജയിക്കും.

എത്ര വലിയ വിഷമവും ഹൃദയത്തിൽ ഒതുക്കുന്നയാളായിരുന്നു അപ്പ. ചികിത്സയുടെ അവസാന ഒരു വർഷം മുഴുവൻ കൂടെ ഉണ്ടായിരുന്നയാളാണ് താൻ. അവസാനത്തെ കുറച്ച് മാസം അപ്പയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരു ദിവസം രാവിലെ പത്രവാർത്തയിലെ രണ്ട് വരി വിരൽ വെച്ച് വരച്ചു കാണിച്ചു. സിബിഐ കുറ്റവിമുക്തനാക്കിയെന്ന റിപ്പോർട്ടായിരുന്നു അത്. ആ സന്തോഷത്തോടെയാണ് അപ്പ മരിച്ചത് എല്ലാം ജനങ്ങൾ മനസിലാക്കുമെന്നും മറിയ ഉമ്മൻ പ്രതികരിക്കുന്നത്.

Related Articles

Back to top button