ലഹരിവേട്ട; നടി അഞ്ജു കൃഷ്ണയും സഹസംവിധായികയും ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ചെന്നൈയിൽ വൻ ലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന വിൻസി നിവേദ എന്നിവരുൾപ്പെടെ എട്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം കുടുങ്ങിയത്.
ഇവർക്കൊപ്പം ആറ് യുവാക്കളും പിടിയിലായിട്ടുണ്ട്. ജോജു ജോർജ് കേന്ദ്രകഥാപാത്രമായ ‘ആരോ’ എന്ന ചിത്രത്തിൽ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ലഹരിമരുന്ന് സംഘത്തെക്കുറിച്ച് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.



