മദ്യലഹരിയിൽ… ഓട്ടോറിക്ഷ തുണിക്കടയിലേക്ക് ഇടിച്ചു കയറി; ലക്ഷങ്ങളുടെ നഷ്ടം, ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ നെടുമങ്ങാട് പട്ടണത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി വലിയ നാശനഷ്ടമുണ്ടാക്കി. ‘കോക്ക്ടയിൽ’ എന്ന തുണിക്കടയിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ഡ്രൈവറടക്കം മൂന്നുപേരാണുണ്ടായിരുന്നത്. മൂവരും കനത്ത മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കരിപ്പൂർ സ്വദേശിയായ രാജേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. മറ്റ് രണ്ട് പേർ യാത്രക്കാരായി ഓട്ടോയിലുണ്ടായിരുന്നു. ഈ മൂവർ സംഘമാണ് അപകടത്തിന് കാരണം. ഓട്ടോ കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button