സിപിഎം പ്രവർത്തകന് നേരെ ആക്രമണം; മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനായ ദിനേശന് (49) വെട്ടേറ്റു. തിങ്കളാഴ്ച രാത്രി കുറ്റ്യാടിയിലെ കടയടച്ച് മടങ്ങുന്നതിനിടെ മുതുവണ്ണാച്ചയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. തലയ്ക്കും കൈകൾക്കും സാരമായി പരിക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് നടന്ന ചില രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

Related Articles

Back to top button