54 ലക്ഷം രൂപ ചെലവിൽ നിർമിച്ച സീലിംഗ് ഇളകി വീണത്… വിചിത്ര വാദവുമായി ഹെഡ്മാസ്റ്റര്‍…

തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലുള്ള കോടാലി ഗവൺമെന്റ് യുപി സ്കൂളിൽ സീലിങ് തകർന്നു വീണു. സ്കൂളിന്റെ ഓഡിറ്റോറിയത്തിലെ സീലിങ്ങാണ് തകർന്നത്. ഈ ഓഡിറ്റോറിയം കുട്ടികൾ അസംബ്ലിക്ക് ഉപയോഗിക്കുന്നതാണ്. അവധിയായതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.

സ്കൂൾ അധികൃതരുടെ വിശദീകരണമനുസരിച്ച്, മരപ്പെട്ടികൾ കാരണം സീലിങ് വീണെന്നാണ് പറയുന്നത്. 2023-ൽ 54 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സീലിങ് നിർമ്മിച്ചത്.

പത്ത് വർഷം മുമ്പ് സ്കൂളിന്റെ കെട്ടിടം നിർമ്മിച്ചപ്പോൾ ശാസ്ത്രീയമല്ലാത്ത രീതിയിലാണ് പണിതതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. രണ്ട് മാസം മുമ്പ് മഴ കാരണം സീലിങ് നനഞ്ഞപ്പോൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും എത്തിയിട്ടുണ്ട്.

Related Articles

Back to top button