‘കാന്താര’ രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപടത്തിൽ പെട്ടു…. വാഹനം തലകീഴായി മറിഞ്ഞ് …..
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 20 പേർ സഞ്ചരിച്ച മിനിബസ് തലകീഴായി മറിയുകയായിരുന്നു. കൊല്ലൂരിനടുത്തുള്ള ജഡ്‍കലിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.