വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ പുറത്തിറക്കിയത് വീൽ ചെയറിൽ… കൊണ്ടുപോകുക…
നടി ഹണി റോസ് നൽകിയ പരാതിയിൽ 14 ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പുറത്തിറക്കി. വീൽചെയറിലാണ് ബോബി പുറത്തേയ്ക്ക് കൊണ്ടുവന്നത്. കാക്കനാട്ടെ ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂരിനെ പാര്‍പ്പിക്കുക. അതേസമയം, ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയോടുകൂടി ആലോചിച്ചശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കോടതിയില്‍ ഹാജരായ അഡ്വ. ജിയോ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.