ഭീഷണികോളിന് പിന്നാലെ സ്ഫോടനം…പോലീസ് സംഘം പരിശോധന നടത്തുന്നു….
ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിൽ പിവിആര്‍ മള്‍ട്ടിപ്ലെക്സിന് സമീപം വലിയ ശബത്തോടെ സ്ഫോടനം. വലിയ പൊട്ടിത്തെറി ശബ്ദമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്ഫോടനമാണോ എന്ന് സ്ഥിരികരിച്ചിട്ടില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട് ഭീഷണി കോള്‍ ലഭിച്ചിരുന്നെന്നു വിവരമുണ്ട്. ഇതു സംബന്ധിച്ച് പരിശോധന നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്.
‘ഇന്ന് രാവിലെ 11.48 ന് പ്രശാന്ത് വിഹാര്‍ ഏരിയയില്‍ നിന്ന് സ്ഫോടനം സംബന്ധിച്ച് ഒരു കോള്‍ ലഭിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തിയെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് വൃത്തങ്ങള്‍ പറഞ്ഞു.