ഷോൺ ജോർജിന്റെ വാഹനറാലിക്കിടെ കുഴഞ്ഞുവീണു; ബിജെപി നേതാവ് രാജൻ പി.ടി. അന്തരിച്ചു

പാലാ നിയസഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവിന് ദാരുണാന്ത്യം. എസ്‌സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കൽ രാജൻ പി. ടി (57) ആണ് അന്തരിച്ചത്.

വാഹന റാലി കൂരാലി പ്രാവിൻകൂട് ഭാഗത്ത് എത്തിയപ്പോൾ രാജൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button