അല്ലു അർജുന്റെ വീടിന് നേരെ കല്ലേറ്….വീട്ടിലെ സുരക്ഷാ ജീവനക്കാരെ….

നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസ് വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് വീടിൻറെ കല്ലേറുണ്ടായി. വീടിന്റെ സുരക്ഷാജീവനക്കാരെയും ആക്രമിച്ചു.
വീടിന് ഉളളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി.

Related Articles

Back to top button