61 കാരിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.. സ്വർണാഭരണങ്ങൾ കവർന്നു, ദുരൂഹത..
പത്തനംതിട്ട ജില്ലയിലെ കീഴ്‌വായ്‌പൂർ പൊലീസ് സ്റ്റേഷന് സമീപം 61 വയസ്സുള്ള ഒരു സ്ത്രീക്ക് വീടിനുള്ളിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ലത എന്ന ആശാ പ്രവർത്തകയ്ക്കാണ് അപകടം സംഭവിച്ചത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടക്കുമ്പോൾ ലത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് ഒരു ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു അപകടം. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലതയുടെ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട് എന്ന വിവരം ദുരൂഹത വർദ്ധിപ്പിക്കുന്നു.
മല്ലപ്പള്ളി പഞ്ചായത്തിലെ ആശാപ്രവർത്തകയാണ് ലത. തീപിടിത്തവും അതിനോടനുബന്ധിച്ചുള്ള മോഷണശ്രമവും തമ്മിൽ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. വൻ ദുരൂഹതയുണ്ട് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂ.