6 മാസം മുൻപ് വിവാഹം.. നവവധു തൂങ്ങിമരിച്ച നിലയിൽ… ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ…

നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍.മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായ നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

ഞായറാഴ്ച നേഹയും ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

Related Articles

Back to top button