ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ നാലുമാസം മുമ്പ് വിവാഹം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. കാസർകോട് മേൽപറമ്പിലാണ് സംഭവം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയാണ് (21) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ് മരിച്ച നന്ദന.

ഏപ്രിൽ 26ന് ആയിരുന്നു രഞ്ജേഷും നന്ദനയും തമ്മിലുള്ള വിവാഹം. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇന്നലെ രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന് യുവതി അമ്മ സീനയ്ക്ക് ഫോണിൽ സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

മേൽപറമ്പ് പൊലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button