വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച…നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു….വരന് ദാരുണാന്ത്യം

എറണാകുളം എരൂരിൽ വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം. വൈക്കം ബ്രഹ്മമംഗലം സ്വദേശി വിഷ്ണു ഗോപാൽ (31)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് ദമ്പതികൾ മടങ്ങുമ്പോൾ തൃപ്പൂണിത്തുറ എരൂരിൽ വെച്ച് ബൈക്കിനെ മറിക്കടക്കുന്നതിനിടെ സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. ഈ മാസം ഒന്നിന് ആയിരുന്നു ഇവരുടെ വിവാഹം. വിഷ്ണു ​ഗോപാലിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Back to top button