ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുഞ്ഞ്..അമ്മത്തൊട്ടിലിലെ പുതിയ അതിഥിയുടെ പേര്…

ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആൺകുഞ്ഞിനെയാണ് ഇന്നലെ രാവിലെ തിരപവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചത്. കവി ഒ എൻ വി കുറുപ്പിനെ അനുസ്മരിച്ച് കുഞ്ഞിന് ‘വസന്ത്’ എന്ന് അധികൃതർ പേര് നൽകി. കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂർണ ആരോഗ്യവാൻ ആണെന്ന് സമിതി അധികൃതർ അറിയിച്ചു. ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുഞ്ഞ് ആണ് വസന്ത്.



