പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു.. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ…
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു.തൻസീർ ഷഹബാനത്ത് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം.തിങ്കളാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപതിയിൽ എത്തിച്ചത്. എന്നാൽ, പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിക്കുകയായിരുന്നു. യഥാസമയം ചികിത്സ നൽകിയില്ലെന്നും ഇതേതുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.
സംഭവത്തിൽ പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പൊലീസെത്തി. ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമെന്നാണ് ആരോപണം.