ഒരു വർഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും…17 കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിൽ..
പത്തനംതിട്ട ജില്ലയിൽ വീണ്ടും പോക്സോ കേസ്. അടൂരിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിലായി. ആകെ 9 പ്രതികളാണ് ഉള്ളത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗൺസിലിംഗിൽ ആണ് ഒരു വർഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും പെൺകുട്ടി തുറന്നു പറഞ്ഞത്. മറ്റ് പ്രതികൾ ഉടൻ പിടിയിൽ ആകും എന്ന് അടൂർ പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.