എസ്എഫ്‌ഐയില്‍ അഴിച്ചുപണി.. നയിക്കാൻ ഇനി പുതു നായകർ.. സംസ്ഥാന സെക്രട്ടറിയായി….

SFI state committee change

സംസ്ഥാനത്ത് എസ്എഫ്‌ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോയെ മാറ്റി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകും. കെ.അനുശ്രീക്ക് പകരം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡണ്ട് ആകും.തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇവരെ തിരഞ്ഞെടുത്തത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.

നിലവിലെ ഭാരവാഹികളെ മാറ്റില്ല എന്നാണ് കരുതിയത് എങ്കിലും നേതൃത്വം മാറണമെന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നു. പി എം ആര്‍ഷോയും അനുശ്രീയും ഭാരവാഹികളായിരുന്ന കാലം നിരവധി വിവാദങ്ങളിലൂടെയാണ് എസ്എഫ്‌ഐ കടന്നുപോയത്. ആര്‍ഷോക്കെതിരെ വ്യക്തിപരമായും ആരോപണങ്ങള്‍ ഉയര്‍ന്നത് തിരിച്ചടിയായി. റാഗിങ് അടക്കം, ഉയര്‍ന്ന വിവാദങ്ങളെ നേരിടുന്നതില്‍ എസ്എഫ്‌ഐനേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സിപിഐഎം നേരത്തെ വിലയിരുത്തിയിരുന്നു. ഭാരവാഹികളുടെ പ്രായപരിധി 27 വയസ്സ് എന്ന നിലയിലും നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

Related Articles

Back to top button