രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ഏപ്രിൽ മുതൽ നിലവിൽ വരും….

മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോ​ഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രിനിർമ്മല സീതാരാമൻ. 2026 ഏപ്രിൽ മുതൽ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവിൽ വരും. ടാക്സ് നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിയമം നിലവിൽ വരുന്നത്. ജൂലൈ 31വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കും. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതി ഉണ്ടായിരിക്കില്ല.

Back to top button