ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ പൊലിഞ്ഞ ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി..

തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്കിനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം. മെൽഹിക്കായി കോർപ്പറേഷൻ ഒരുക്കിയ പുതിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് വീട് നിർമിച്ചിരിക്കുന്നത്. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു മെൽഹിയുടെയും ജോയിയുടെയും വാസം. ജോയിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനുൾപ്പെടെ അന്ന് വലിയ പ്രയാസം നേരിട്ടിരുന്നു.



