പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് തളർച്ച…. 4 മാസം പ്രായമായ കുഞ്ഞ് മരിച്ചു…
പ്രതിരോധ കുത്തിവെപ്പിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. മരിച്ചത് പത്തനംതിട്ട നാരങ്ങാനം സ്വദേശി അഭിലാഷ്- ധന്യ ദമ്പതികളുടെ മകൻ വൈഭവ്. തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട കുഞ്ഞിനെ തിരുവനന്തപുരം ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന് തിരിച്ചറിയപ്പെടാൻ സാധിക്കാത്ത ജനിതക പ്രശ്നം ഉണ്ടായിരുന്നതായി സംശയിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.