ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു

ലത്തീൻ സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോൺസിഞ്ഞോ‍ർ ആൻറണി കാട്ടിപ്പറമ്പിലിനെയാണ് ബിഷപ്പായി വത്തിക്കാൻ പ്രഖ്യാപിച്ചത്. രൂപതാ ആസ്ഥാനമായ ഫോർട്ട് കൊച്ചിയിലും വൈകിട്ട് മൂന്നരയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടന്നു. രൂപതാ ബിഷപ്പ് ജോസഫ് കരിയിൽ 19 മാസം മുൻപ് വിരമിച്ചതോടെ നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലിൻറേയും മറ്റ് ബിഷപ്പുമാരുടേയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കൊച്ചി രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൊച്ചി മുണ്ടംവേലി സ്വദേശിയാണ് പുതിയ ബിഷപ്പ്.

Related Articles

Back to top button