കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല…രാജീവ് ചന്ദ്രശേഖർ…

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനെ താൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതേവരെ താൻ സുധാകരനുമായി സംസാരിച്ചിട്ടില്ല. വലിയ ആളാണെന്ന് കേട്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കണ്ണൂരിലെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.

അതേസമയം തിരുവനന്തപുരം സെൻട്രൽ സീറ്റിലെ സ്ഥാനാർത്ഥിനിർണയത്തിൽ ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർഥിയെ തീരുമാനിക്കും. നേതാക്കളായ എം ടി രമേശ്, എസ് സുരേഷ്, എ എൻ രാധാകൃഷ്ണൻ എന്നിവർ ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കും. ജയിക്കാനും ജയിപ്പിക്കാനും പാർട്ടിയിൽ ആളുണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Back to top button