ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ ഒരിക്കലും കഴിക്കരുത്.. കഴിച്ചാൽ പണി ഉറപ്പ്…
രാവിലത്തെ ഭക്ഷണം അതാണ് നമ്മളുടെ ഒരു ദിവസം തന്നെ നിയന്ത്രിക്കുന്നത്.രാവിലത്തെ ഭക്ഷണം ശരിയായില്ലെങ്കില്‍ ആ ദിവസം തന്നെ പോയെന്ന് പലരും കരുത്താറുമുണ്ട്.അത് ഒരു പരിധിവരെ ശരിയാണെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്ധര്‍. വെറും വയറ്റില്‍ ശരിയായ ഭക്ഷണമല്ല കഴിക്കുന്നതെങ്കില്‍ അസ്വസ്ഥത, ബ്ലോട്ടിങ്, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. വെറും വയറ്റില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം,.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് ഫലങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇവ ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.അടുത്തത് എരിവുള്ള ആഹരങ്ങളാണ് .കഴിവതും എരിവുള്ള ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണം. ഇവ വയറിനുള്ളില്‍ അസ്വസ്ഥത, ഗ്യാസ്ട്രബിള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്.
അതുപോലെതന്നെ പേസ്ട്രി, ജ്യൂസ്, ഷുഗറി സീരിയല്‍സ് തുടങ്ങി ഏറിയ അളവില്‍ മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇവ ബ്ലഡ് ഷുഗര്‍ വര്‍ധിക്കുന്നതിന് കാരണമായേക്കാം. മാത്രമല്ല അസ്വസ്ഥത, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളും വെറുവയറ്റില്‍ അധിക മധുരം കഴിക്കുന്നതിലൂടെ ഉണ്ടായേക്കാം.പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും വേവിക്കാത്ത പച്ചക്കറികള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. കാരറ്റ്, ബ്രൊക്കോളി, കാബേജ് പോലുള്ള പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ബ്ലോട്ടിങ്, ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.
വെറും വയറ്റില്‍ കാര്‍ബോണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇവ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.