ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം…നിർണായക നീക്കവുമായി വി മുരളീധരൻ…

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ ‘നേമം’ മോഡൽ ഏറ്റെടുത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്ന മോഹമാണ് വി മുരളീധരൻ പരസ്യമാക്കിയത്.

കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് തന്റെ പ്രവർത്തനമെന്നും വി മുരളീധരൻ ദില്ലിയിൽ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വി മുരളീധരനും താൽപര്യം പരസ്യമാക്കുന്നത്.

2016 ൽ കഴക്കൂട്ടത്ത് മത്സരിച്ചപ്പോൾ വി മുരളീധരൻ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അന്ന് 7347 വോട്ടുകൾക്കാണ് കടകംപള്ളി സുരേന്ദ്രനോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനായിരുന്നു കഴക്കൂട്ടത്തെ എൻ ഡി എ സ്ഥാനാർഥി. ശോഭക്കും രണ്ടാം സ്ഥാനം ലഭിച്ചെങ്കിലും 23497 വോട്ടുകളായിരുന്നു കടകംപള്ളിയുടെ ഭൂരിപക്ഷം.

Related Articles

Back to top button