യുവതിയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.. ഭർതൃമാതാവ് അറസ്റ്റിൽ…
വടക്കഞ്ചേരിയിലെ നേഘയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭ൪തൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭ൪ത്താവ് പ്രദീപ് നേരത്തെ റിമാൻഡിലായിരുന്നു. പിന്നാലെയാണ് ഇപ്പോൾ മാതാവും അറസ്റ്റിൽ ആകുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭർത്താവ് പ്രദീപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് കേസ്.