‘പൊതുപണം ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മിക്കാന്‍ നെഹ്റു ആഗ്രഹിച്ചിരുന്നു; സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എതിര്‍ത്തു…രാജ്നാഥ് സിങ്

പൊതുപണം ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മ്മിക്കാന്‍ നെഹ്റു ആഗ്രഹിച്ചിരുന്നുവെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അതിനെ എതിര്‍ത്തു എന്നുമുള്ള പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. വഡോദരയില്‍ നടന്ന സര്‍ദാര്‍ സഭയില്‍ സംസാരിക്കവെയാണ് രാജ്നാഥ് സിംഗ് മുന്‍ പ്രധാനമന്ത്രി നെഹ്റുവിനെതിരെ ആരോപണമുന്നയിച്ചത്.
ബാബറി മസ്ജിദിനായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നതിനെക്കുറിച്ച് നെഹ്റു സംസാരിച്ചെന്നും, സര്‍ദാര്‍ പട്ടേലാണ് അനുവദിക്കാതിരുന്നതെന്നുമായിരുന്നു രാജ്നാഥ് സിങിന്റെ ആരോപണം. പൊതു ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മ്മിക്കാനാണ് നെഹ്‌റു ആഗ്രഹിച്ചിരുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് ഇത് എതിര്‍ത്തത്. പൊതു ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മ്മിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല – രാജ്‌നാഥ് സിങ് പറഞ്ഞു.



