ശ്വാസംമുട്ടലിന് ആശുപത്രിയിൽ നിന്നും നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി.. അന്വേഷണം…

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതായി പരാതി. മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്കാണ് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നും സൂചി ലഭിച്ചത്.ഗുളികക്കുള്ളിൽ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. വിതുര പൊലീസിലും മെഡിക്കൽ ഓഫിസർക്കും വസന്ത പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.അഡിഷനൽ ഡിഎച്ച്എസും ഡിഎംഒയും ഉൾപ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി. ബുധനാഴ്ച രാത്രിയും ഇന്ന് പകലും മരുന്ന് കഴിച്ചിരുന്നതായി വസന്ത പറഞ്ഞു.

Related Articles

Back to top button