നവജാത ശിശുവിന്‍റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം…പരിയാരം മെഡിക്കൽ കോളജിന്റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോർട്ട്…

കണ്ണൂരിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ പരിയാരം മെഡിക്കൽ കോളജിന്റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോർട്ട് . ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തൽ .

നവജാത ശിശുക്കൾക്ക് വാക്‌സിൻ എടുക്കുന്ന സൂചിയല്ല കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്. സൂചി കണ്ടെടുത്ത സ്ഥലത്ത് വാക്സിൻ എടുത്തിട്ടില്ല. വാക്‌സിൻ എടുക്കുന്നതിനിടയിൽ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ തുടയിൽ സൂചി കുടുങ്ങിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മറ്റെവിടെനിന്നെങ്കിലുമാണോ സൂചി ശരീരത്തിൽ കുടുങ്ങിയത് എന്ന് അന്വേഷിക്കണമെന്നും അന്വേഷണ സമിതി പറഞ്ഞു.

Related Articles

Back to top button