നെടുമങ്ങാട് ടാപ്പിങ് തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം.. പ്രതികൾ കസ്റ്റഡിയിൽ.. കെഎസ്ആർടിസി ജീവനക്കാരും…
നെടുമങ്ങാട് വലിയ മലയിൽ ടാപ്പിങ് തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ.പിടിയിലായവരിൽ കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്.കരിങ്ങ സ്വദേശി തുളസീധരൻ നായരെ(60)യാണ് നാലംഗ സംഘം ആക്രമിച്ചത്.ആളുമാറിയായിരുന്നു ആക്രമണം നടന്നത്.സന്തോഷ് എന്ന ആളെ തിരക്കി എത്തിയതായിരുന്നു സംഘം.സന്തോഷിന്റെ സഹോദരി ഭർത്താവാണ് കൊട്ടേഷൻ നൽകിയത് എന്നാണ് സൂചന.
കഴുത്തിനും കൈയ്ക്കും കാലിനും പരിക്കേറ്റ തുളസീധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെയായിരുന്നു സംഭവം.