കഞ്ചാവ് വാങ്ങാനായി മാല മോഷണം…യുവാക്കൾ അറസ്റ്റിൽ…
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ കഞ്ചാവ് വാങ്ങുന്നതിനായി മാല മോഷണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. തണ്ണിത്തോട് മണ്ണീറ സ്വദേശി വിമൽ സുരേഷ്, വടശ്ശേരിക്കര സ്വദേശി സൂരജ് എം നായർ എന്നിവരെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ഉണങ്ങിയതും പച്ചയുമായ കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് ഇൻസുലേഷൻ ടേപ്പ് വെച്ച് ഒട്ടിച്ച് മറച്ചാണ് പ്രതികൾ കവർച്ച നടത്തിയിരുന്നത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനായാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി കോന്നി പൊലീസ് പറഞ്ഞു.