വീട്ടിൽ റാക്ക് ഫിറ്റ് ചെയ്യുന്നതിനിടെ വലിയ ഷീറ്റ് കൈയില്‍ നിന്നും വീണു.. നെഞ്ചില്‍ തുളച്ച്‌ കയറി യുവാവ് മരിച്ചു…

ഷീറ്റ് നെഞ്ചില്‍ തറച്ച്‌ ഇൻഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുടയിലെ പൂശാലിക്കുളമ്പിൽ പുതുവാക്കുത്ത് സുരേഷിന്റെ മകൻ ജിഷ്ണുവാണ് (30) മരണപ്പെട്ടത്.പുഴക്കാട്ടിരി പാതിരമണ്ണ സ്‌കൂളിനടുത്തുള്ള വീട്ടിലെ റാക്കിന്റെ ജോലിക്കിടെ വലിയ ഷീറ്റ് കൈയില്‍ നിന്നും താഴേക്ക് വീഴുന്നത് പിടിക്കാനുള്ള ശ്രമത്തില്‍ ഇടത്തെ നെഞ്ചില്‍ തുളച്ച്‌ കയറുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പ്രവാസിയായ ജിഷ്ണു അഞ്ച് മാസം മുൻപാണ് നാട്ടിലെത്തിയത്.

Related Articles

Back to top button