തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു… അട്ടിമറി നടന്നോ…

തിരുവനന്തപുരം: കോർപ്പറേഷനിൽ അട്ടിമറി സൂചനകളുമായി ആദ്യഫല സൂചനകൾ. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ എട്ട് സീറ്റിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരുസീറ്റിലും മുന്നേറുന്നു. ബാക്കി സീറ്റിലെക്കൂടി ഫലം വന്നാലെ അന്തിമചിത്രം തെളിയൂ. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്നായിരുന്നു അവകാശ വാദം. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.

Related Articles

Back to top button