ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം…സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം പാർട്ടി അധ്യക്ഷനും കിറ്റക്സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇഡി കേസ് എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. മൂന്ന് തവണയും ഹാജരായത് ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയിരുന്നു.



