NCERT പാഠപുസ്തകം വ്യാജമായി അച്ചടിച്ചു..2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്……
എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ് .എന്‍സിഇആര്‍ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. കൊച്ചി ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.1,5,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വ്യാജമായി അച്ചടിച്ചത്.
അന്വേഷണത്തില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തിലധികം പുസ്തകങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ കോപ്പികള്‍ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്.