ജയിൽ ഭക്ഷണം വേണ്ട.. അടുത്തടുത്ത സെല്ല് വേണം.. ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കി ഭർത്താവിനെ കഷണങ്ങളാക്കിയ ഭാര്യയും കാമുകനും…
നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്കാൻ റസ്തഗിയും സുഹൃത്ത് സാഹിൽ ശുക്ലയും ജയിലിൽ ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കുന്നതായി പൊലീസ്. ഇരുവരും വന്‍ തോതില്‍ ലഹരിക്ക് അടിമകളാണെന്നും ലഹരി കിട്ടാത്തതു മൂലം സ്വയം മുറിവേല്‍പ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. പ്രതികള്‍ നിലവില്‍ ജയിലിലെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണ്.തനിക്ക് മോർഫിൻ കുത്തിവയ്പ്പുകൾ എങ്കിലും നൽകാൻ മുസ്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ലഹരി ലഭിക്കാത്തത് മൂലം കഴിക്കാൻ വിസമ്മതിക്കുകയാണെന്നും ജയിൽ അധികൃതർ പറഞ്ഞു. പ്രതികളുടെ രക്തപരിശോധനയിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു.തങ്ങളെ അടുത്തടുത്ത് താമസിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചൊവികൊണ്ടില്ല.
യുഎസില്‍നിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്ത് (29) എന്ന നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്‌കാന്‍ റസ്തഗിയും കാമുകനായ സാഹില്‍ ശുക്ലയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി ശരീരം മുറിച്ച് കഷ്ണങ്ങളാക്കി വീപ്പയില്‍ നിറച്ചു എന്നാണ് കേസ്. ശരീരഭാഗങ്ങൾ സിമന്റ് ഡ്രമ്മിൽ നിക്ഷേപിച്ചതിന് ശേഷം ഇവർ മണാലിയിലും കസോളും സന്ദർശനം നടത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണാലിയിൽ മുസ്കാനും സഹിലും ഹോളി ആഘോഷിക്കുന്നതിൻ്റെ ദ്യശ്യങ്ങൾ പുറത്ത് വന്നിരുന്നു.സൗരഭും മുക്സാനും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. മുക്‌സാനുവേണ്ടി സ്വന്തം ബന്ധുക്കളെയും ജോലിയും ഉപേക്ഷിക്കാന്‍ പോലും സൗരഭ് തയ്യാറായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് മുക്സാന്‍ ലഹരിക്ക് അടിമയാണെന്നും സാഹിലുമായി പ്രണയത്തിലാണെന്നും മനസിലായത്. ഇതേതുടര്‍ന്ന് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുക്സാന്‍ മകള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതോടെ മകളുടെ ഭാവിയെക്കരുതി വിവാഹമോചനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സൗരഭിനൊപ്പം കഴിഞ്ഞാല്‍ ലഹരി ഉപയോഗിക്കാന്‍ കഴിയില്ലെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.