ഭോപ്പാലിൽ ഉണ്ടായ ബൈക്കപകടത്തിൽ ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഭോപ്പാലിൽ ഉണ്ടായ ബൈക്കപകടത്തിൽ നേവി ഉദ്യോഗസ്ഥരായ ദേശിയ കയാക്കിങ് താരങ്ങൾ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ വിഷ്ണു രഘുനാഥ്, ആനന്ദ് കൃഷ്ണൻ എന്നിവരാണ് മരിച്ചത്.
പുന്നമട സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തിൽനിന്നാണ് ഇവർ പരിശീലനം നേടിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നതെന്നാണ് വീട്ടുകാർക്ക് ലഭിച്ചവിവരം.
അനന്തകൃഷ്ണന്‍ മൂന്ന് മാസം മുമ്പാണ് നേവിയില്‍ പെറ്റി ഓഫീസറായി നിയമിതനായത്. 2024ലെ കനോയിംഗ് – കയാക്കിംഗ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ പുരുഷന്മാരുടെ അയ്യായിരം മീറ്റര്‍ സിംഗില്‍ വിഭാഗം കനോയിംഗില്‍ അനന്തകൃഷ്ണനായിരുന്നു ചാമ്പ്യന്‍. കേരളം ചരിത്രത്തില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ഈ നേട്ടമാണ് നാവികസേനയിലേക്ക് അനന്തകൃഷ്ണന് വഴിതെളിച്ചത്. ഭോപ്പാലില്‍ ഒരു മാസം മുമ്പ് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലടക്കം സ്വര്‍ണമെഡല്‍ നേടിയ വിഷ്ണു രഘുനാഥ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ്.
വിഷ്ണു നെഹ്‌റുട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മുന്‍ തുഴച്ചില്‍ താരമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ നാളെ രാവിലെ 8.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. നാവികസേനയുടെ ആദരവ് അര്‍പ്പിച്ച ശേഷം ഉച്ചയോടെ മൃതദേഹങ്ങള്‍ ആലപ്പുഴയിലെ വീടുകളിലെത്തിക്കും. ആലപ്പുഴ സായിയില്‍ തുഴച്ചില്‍ താരമായ അര്‍ജ്ജുനാണ് അനന്തകൃഷ്ണന്റെ സഹോദരന്‍. വിഷ്ണുവിന്റെ സഹോദരി ലക്ഷ്മി


