ഐടിഐ പാസായവർക്ക് നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ് ആകാം, 240 ഒഴിവുകൾ

കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡ് (NSRY) നേവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിൽ അപ്രന്റീസ്ഷിപ്പ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് എപ്ലോയ്മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നേവൽ ഷിപ്പ് റിപ്പയർ യാർഡ്(NSRY), നേവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിലേക്ക് 240 പേർക്കാണ് അപ്രന്റീസ്ഷിപ്പ് ലഭിക്കുക
1961 ലെ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം ആണ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. ഈ നിയമപ്രകാരമുള്ള സ്റ്റൈപൻഡ് അപ്രന്റീസുകൾക്ക് ലഭിക്കും.
കമ്പ്യൂട്ടർ ഓപ്പറേഷൻ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് , ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങി 21 ട്രേഡുകളിലായാണ് അപ്രന്റീസ്ഷിപ്പ് നൽകുക. ഓരോ വിഭാഗത്തിലും അപ്രന്റീസ് ഒഴിവുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്.
എസ്സി, എസ്ടി, ഒബിസി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള സംവരണം ലഭിക്കും.
അപേക്ഷകർ കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം, കൂടാതെ 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായിരിക്കണം.(പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് സ്വീകാര്യമാണ്)
പ്രായപരിധി: 2026 ജൂൺ 01-ന് അപേക്ഷകർ 18 വയസ്സിന് മുകളിലായിരിക്കണം. അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷകൾ തപാലിൽ മാത്രം അയക്കേണ്ടതാണ്. ഇന്ത്യാ പോസ്റ്റ് വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഏപ്രിൽ മൂന്നിനകം ലഭിക്കണം.
എപ്ലോയ്മെന്റ് ന്യൂസിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട മാതൃകയിൽ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തല നിറത്തിലുള്ള ഫോട്ടോ ഗ്രാഫ് സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട വിലാസം
The Admiral Superintendent (for Officer-in-Charge ATS),
Apprentices Training School,
Naval Ship Repair Yard,
Naval Base,
Kochi – 682004



